നടന് ബൈജു ഏഴുപുന്ന സംവിധായകനാകുന്ന കൂടോത്രം സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. കുടുംബസമേതം പൊട്ടിയ മുട്ടത്തോടിനുള്ളില്‍ നില്ക്കുന്ന നിഗൂഢതയുണര്‍ത്തുന്ന പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
മഞ്ജു വാര്യര്‍, ജോമോന് ടി. ജോണ്‍, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു കൂടോത്രം അനൗണ്‍സ് ചെയ്തത്. ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഭയത്തിന്റെയും കൗതുകത്തിന്റെയും നിഴല്‍ വീഴ്ത്തുന്നതാകും എന്നാണ് ഫസ്റ്റ് ലുക്ക് നല്കുന്ന സൂചന. ഹൊറര്‍, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ഴോണറുകളെ കൂട്ടിയിണക്കിയാണ് സിനിമ എത്തുന്നത്.
സന്തോഷ് ഇടുക്കി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സാന്‍ജോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സലിം കുമാര്‍, ഡിനോയ് പൗലോസ്, ശ്രീനാഥ് മകന്തി, അലന്‍സിയര്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, റേച്ചല്‍ ഡേവിഡ്, ദിയ, വീണ നായര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഗോപി സുന്ദറാണ് സംഗീതം. ജിസ്ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന് എന്നിവര്‍ ഛായാഗ്രഹണവും ഗ്രെയ്സണ് എ.സി.എ എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന്റെ മിക്സിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എം.ആര്. രാജകൃഷ്ണന് ആണ്. ആക്ഷന്‍ - ഫിനിക്സ് പ്രഭു, ബ്രാന്‍ഡിംഗ് - ടിക്സ്പീക്ക്. സിനിമ ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളില്‍ എത്തും.